സൂറത്തു ആലി ഇമ്രാന്‍ ആയത്ത് 3

ഖുർആൻ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് മാർഗദർശനമായി അവതരിക്കപ്പെട്ട അത്ഭുത ഗ്രന്ഥം. സുബ്ഹാനല്ലാഹ്.

ഖുർആൻ പോലൊരു വേദഗ്രന്ഥം ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിലുള്ള മനുഷ്യർ എല്ലാവരും അവർക്ക് ഇഷ്ടപെട്ടത് പോലെ കള്ള് കുടിയും, വ്യപിചാരവും, പലിശയും, സ്വവര്‍ഗ്ഗരതിയും അങ്ങനെയുള്ള എല്ലാ അരാജകത്വങ്ങളും കൊണ്ട് ജീവിച്ചേനെ.

ഇങ്ങനെയൊരു വേദഗ്രന്ഥം ഇല്ലായിരുന്നുവെങ്കിൽ സത്യവും, അസത്യവും, നന്മയും, തിന്മയും എങ്ങനെ തിരിച്ചറിയപ്പെടും??

മതവും, ദൈവ വിശ്വാസവും, വേദ ഗ്രന്ഥവും ഉണ്ടായിട്ട് പോലും ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ അതില്ലാതിരുന്നെങ്കിൽ???

നമ്മൾ ഒരു രാജ്യത്ത് ജീവിക്കുമ്പോൾ അവിടെയുള്ള നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്. തെറ്റിച്ചാൽ ശിക്ഷ ലഭിക്കും. അങ്ങനെയൊരു നിയമം ഉള്ളത് കൊണ്ടാണ് ആ രാജ്യം സമാധാനത്തിൽ നില നിൽക്കുന്നത്.ഒരു രാജ്യത്തെ നിയന്ത്രിക്കാൻ നിയമങ്ങൾ വേണ്ടി വരുന്നെങ്കിൽ ലോകാവസാനം വരെ ജനിക്കുന്ന മനുഷ്യർക്ക് നിയമങ്ങൾ ആവശ്യമാണ്‌. അതാണ് പരിശുദ്ധ ഖുർആൻ.

അതിലെ നിയമങ്ങൾ അനുസരിച്ചു ജീവിക്കുമ്പോൾ അല്ലാഹുവിന്റെ തൃപ്തിയും, സ്വർഗവും ലഭിക്കുന്നു. അനുസരണക്കേട് കാണിക്കുമ്പോൾ കോപവും, നരകവും ലഭിക്കുന്നു. 

റബ്ബിന്റെ തൃപ്തി ലഭിക്കുന്നവരിൽ നമ്മളെ അവൻ ഉൾപെടുത്തട്ടെ. ആമീൻ.